പുനലൂര്‍ : സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി മോണ്‍. ഡോ. ജോണ്സണ് ജോസഫിനെ പുനലൂര്‍ രൂപതയുടെ വികാരി ജനറാളായും രൂപതയുടെ കോര്‍പ്പറേറ്റ് മാനേജരും പിആര്‍ഒയുമായ മോണ്‍. ഡോ. ക്രിസ്റ്റി ജോസഫിനെ പുനലൂര്‍ രൂപതയുടെ വൈദികര്‍ക്ക് വേണ്ടിയുള്ള എപ്പിസ്കോപ്പല്‍ വികാരിയായും പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിയമിച്ചു.
കൊല്ലം ചെമ്മക്കാട് കുറ്റിവിള വീട്ടില്‍ ജോസഫ് ക്രൂസിന്റെയും ഗ്രേസി ജോസഫിന്റെയും മകനാണ് മോൺ. ഡോ. ജോണ്സണ് ജോസഫ്. 1983 മേയ് 14ന് കൊല്ലം രൂപതയുടെ മെത്രാന് ജോസഫ് ജി. ഫെര്ണാണ്ടസില് നിന്ന് ചെമ്മകാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. 1993 ഒക്ടോബര്‍ ഒന്നിന് റോമിലെ ഉര്‍ബാനിയാന യൂണിവേഴ്സിറ്റിയില്‍ നിന്ന് സഭാനിയമത്തില്‍ പിഎച്ച്ഡി കരസ്ഥമാക്കി. രൂപത ചാന്‍സിലര്‍, രൂപത ജുഡീഷ്യല്‍ വികാരി, കോര്‍പറേറ്റ് മാനേജര്‍ എന്നീ പദവികളും വഹിച്ചു.
കൊല്ലം, പുനലൂര്‍ രൂപതകളിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്. എപ്പിസ്കോപ്പല്‍ വികാരിയായി നിയമിതനായ മോണ്‍. ഡോ. ക്രിസ്റ്റി ജോസഫ് വിദ്യാഭ്യാസ ശുശ്രൂഷ സമിതി കോ - ഓര്‍ഡിനേറ്റര്‍, ശുഭദര്‍ശന്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നു. കൊല്ലം ചവറ തെക്കുംഭാഗം ചെറുപുല്ലാഴിത്ത് വീട്ടില്‍ വിന്‍സെന്റ് ജോസഫിന്റെയും ഗെട്രൂഡ് ജോസഫിന്റെ യും മകനാണ് മോണ്‍. ഡോ. ക്രിസ്റ്റി ജോസഫ്. 2001 ജനുവരി നാലിന് പുനലൂര്‍ രൂപതയുടെ പ്രഥമ മെത്രാന് മത്യാസ് കാപ്പിലില്‍ നിന്ന് പുനലൂര്‍ സെന്റ് മേരിസ് കത്തീഡ്രല്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു.
2009 ഒക്ടോബര്‍ 14ന് റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സഭാ നിയമത്തില്‍ പിഎച്ച്ഡി കരസ്ഥമാക്കി. രൂപത ജുഡീഷ്യല്‍ വികാരി, രൂപതാ അജപാലന സമിതി സെക്രട്ടറി, രൂപത വൈസ് ചാന്‍സിലര്‍ എന്നീ പദവികളും വഹിച്ചു. പുനലൂര്‍ രൂപതയിലെ വിവിധ ഇടവകകളായ പഴകുളം, ശൂരനാട്, പത്തനാപുരം പുനലൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍, കുന്നിക്കോട്, പാണ്ടിത്തിട്ട, പുത്തൂര്‍ക്കര ഇടവകകളില്‍ സേവനം ചെയ്തു.